നാലുകാര്യങ്ങളിൽ കൃത്യത വന്നാൽ ഭാവികാര്യങ്ങളിൽ വ്യക്തത വരും.
ശാലിനി മാധവൻ
നിങ്ങൾക്ക് നേതൃത്വം കൊടുക്കാൻ കഴിയുന്ന കാര്യങ്ങളിൽ മാത്രം മറ്റുള്ളവരെ ഉൾപ്പെടുത്തുക.
നിങ്ങളുടെ ആശയങ്ങൾ പ്രവർത്തനക്ഷമം ആകുകയും, പ്രവർത്തനം വിജയകരം ആകുകയും ചയ്യുന്നതുവരെയുള്ള പ്രവർത്തന മൂലധനം സമാഹരിച്ചതിനു ശേഷം പ്രവർത്തനം ആരംഭിക്കുക.
എന്താണ് ഓരോരുത്തരുടെയും ചുമതല. എന്താണ് മുതൽ മുടക്ക്. ഇവ രണ്ടും വ്യക്തമാക്കുക.
എങ്ങിനെയാണ് വരുമാനം ചെലവഴിക്കുകയും ലാഭം പങ്കുവയ്ക്കുകയും ചയ്യുകഎന്ന് മുൻകൂട്ടി തീരുമാനിക്കുക.
നിങ്ങളുടെ നിക്ഷേപം എവിടെയാണോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും എന്ന് പൗലോ കൊയ്‌ലോ തൻ്റെ പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത് വളരെ വലിയൊരു സത്യമാണ്.
മനുഷ്യർ ക്രിയാത്മകമായി ഒത്തുചേരുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ നിക്ഷേപം. ഓരോരുത്തരും തങ്ങൾക്ക് പ്രവർത്തന മികവുള്ള മേഖലകളിൽ കൂടുതൽ പേർക്ക് പ്രവർത്തിക്കാൻ വേദിയൊരുക്കണം.
കൃഷിക്കാർ കൃഷിയിറക്കുന്നതിനു പണം കണ്ടെത്തേണ്ടത് വായ്പകളിലൂടെയല്ല. അവരുടെ ഉത്പന്നങ്ങൾക്ക് മുൻകൂട്ടി വിലകൊടുത്തു കാത്തിരിക്കുവാൻ അവരെ അറിയുന്നവർ മുന്നോട്ടുവരണം. ഇതുവഴി ഭയരഹിതമായി പ്രവർത്തിക്കുവാൻ കൃഷിക്കാർക്കും നിലവാരമുള്ള വിഭവങ്ങൾ നിക്ഷേപകർക്കും ലഭിക്കും. ആരും ആരെയും മുതലെടുക്കേണ്ടതില്ല. ഇത് നന്മയുടെ ഒരു കൂട്ടായ്മയാണ്.
എല്ലാവർക്കും ഗുണകരമായ സാമൂഹ്യ സംവിധാനങ്ങൾ വിശ്വാസയോഗ്യമായ രീതിയിൽ ഏർപ്പെടുത്താൻ കഴിയുന്ന രീതിയിൽ മാധ്യമങ്ങൾ അടക്കം അവരുടെ പ്രവർത്തനരീതിയിൽ മികവുപുലർത്തണം.
നമ്മുടെ മൂലധന നിക്ഷേപങ്ങൾ പ്രവർത്തന ക്ഷമം ആണോ എന്ന് ആദ്യം ഉറപ്പുവരുത്തണം. ഉപയോഗയോഗ്യമല്ലാത്ത എല്ലാ നിക്ഷേപങ്ങളും പാഴ്വസ്തുക്കൾക്ക് തുല്യം.
മൂലധനത്തെ രണ്ടായി തരം തിരിക്കാം. സ്ഥിര മൂലധനം ആണ് ആദ്യത്തേത്. പ്രവർത്തന മൂലധനം ആണ് രണ്ടാമത്തേത്. കെട്ടിടം, യന്ത്രങ്ങൾ, സ്ഥാവരജംഗമ വസ്തുക്കൾ എന്നിവ സ്ഥിര മൂലധനത്തിൽ പെടുന്നു. ദൈനംദിന ചിലവുകൾ പ്രവർത്തന മൂലധനത്തിൽ പെടുന്നു. രാഷ്ട്രീയ നേതൃത്വത്തിൽ ഉള്ളവർക്ക് സ്ഥിര നിക്ഷേപങ്ങളോടാണ് താത്പര്യം. ഒരു കോടിയുടെ സ്ഥിര നിക്ഷേപത്തിൽ അരക്കോടിയും കമ്മീഷൻ അടിക്കാം എന്നതിൽ ആണ് അവർക്കു താത്പര്യം.
അമിതമായ സ്ഥിര നിക്ഷേപങ്ങളിലാണ് മത നേതാക്കൾക്കും താത്പര്യം. വലിയ കെട്ടിടങ്ങൾ, സ്ഥാവരജംഗമ വസ്തുക്കൾ എല്ലാം പലർക്കും വലിയൊരു ആവേശമാണ്. മറുവശത്തു അടിസ്ഥാന സൗകര്യം ഇല്ലാതെ വിഷമിക്കുന്ന സാധാരണക്കാരെ പലപ്പോഴും ആരും ഗൗനിക്കാറില്ല.
ഇതല്ല നമ്മുടെ വിഷയം. സ്ഥിര നിക്ഷേപങ്ങളെ എങ്ങിനെ പ്രവർത്തന മൂലധനം ആക്കി മാറ്റാം എന്നാണ് നമ്മൾ ചർച്ച ചെയ്യുന്നത്. വീട് പണിത് അഞ്ചു വർഷം അടച്ചിട്ടാൽ ആ വീട് ഉപയോഗശൂന്യമായി മാറും. അത് പിന്നീട് മനോവിഷമത്തിനും അധിക ചെലവിന് കാരണവും ആകും. മനുഷ്യർക്ക് പ്രവർത്തിക്കുന്നതിനുള്ള വേദിയായി നമ്മുടെ സമ്പത് മാറണം. ഇതിനായി കൂടുതൽ കാര്യക്ഷമവും വിശ്വസനീയവും ആയ സംവിധാനങ്ങൾക്ക് നമ്മൾ രൂപം കൊടുക്കേണ്ടതുണ്ട്.
വലിയൊരു കാറ് വാങ്ങിയ ഒരു വ്യക്തി അടുത്ത കുറേക്കാലം സംസാരിക്കുന്നതെല്ലാം ആ കാറിനെ പറ്റി ആകാൻ സാധ്യതയുണ്ട്. അയാളുടെ നിക്ഷേപം അയാളുടെ കാറിൽ ആകുന്നതുകൊണ്ടാണിത്. കാറ് പഴകുന്തോറും അതിനെക്കുറിച്ചുള്ള മതിപ്പും കുറയുന്നൂ. മനുഷ്യബന്ധങ്ങളിലാണ് നമ്മുടെ നിക്ഷേപങ്ങൾ എങ്കിൽ നമ്മുടെ പെരുമാറ്റത്തിലും അത് നിഴലിച്ചു നിൽക്കും.
നാലാം വായന
മീഡിയ എന്ത്… എന്തിനു…
One thought on “മൂലധന ശേഖരണം | വിഭവ സമാഹരണം | മൂല്യ നിർണയം | പരസ്പര പങ്കാളിത്ത തത്വങ്ങൾ”