Posted on: March 13, 2022
പൊട്ടിയ കയ്യെന്റെ മാറോടു ചേർത്തു ഞാൻ
വേദനയോടൊന്നുറങ്ങീടവേ
പൊന്നുണ്ണിപൈതലായ് അമ്പാടിക്കണ്ണനെൻ
നെഞ്ചോടു ചേർന്നു കിടക്കും പോലെ
പിഞ്ചിളം കൈകളാൽ മെല്ലെ തഴുകുന്നു
ഉമ്മ വയ്ക്കുന്നു ചിരിച്ചിടുന്നൂ
എന്തിനുമെപ്പൊഴും ഞാനില്ലയോ കൂടെ
എന്നെന്റെ കണ്ണൻ മൊഴിഞ്ഞിടുന്നു.
വേദനക്കെന്തു മധുരമെൻ മാധവാ
നിയ്യെന്നിൽ ചേർന്നൊന്നലിഞ്ഞിടുമ്പോൾ
എന്നെന്നുമെപ്പഴും ഏതു ജന്മത്തിലും
നീ മാത്രമാണെന്റെ ബന്ധു കൃഷ്ണാ !
രചന: സുദർശന രഘുനാഥ്
വനമാലി
