സമയത്തിന്റെ വില അറിയുന്നവരും സമയത്തിന് വിലകല്പിക്കുന്നവരുമായ ഒരു പുതു തലമുറ പൊതുസമൂഹത്തിൽ ഉണർന്നുവരണം.

Posted on: February 26, 2023

തിരിച്ചെടുക്കാൻ പറ്റാത്തതാണ് സമയം. അതിനെ വേണ്ടവണ്ണം ഉപയോഗപ്പെടുത്തുക എന്നുള്ളതാണ് നമ്മുക്ക് ചൊല്ലാൻ കഴിയുന്ന ഏറ്റവും വലിയ വികസന മന്ത്രം.

ഷേർലി പോൾ

സമയം ഒരിക്കലും ആർക്കും വേണ്ടി കാത്തുനിൽകുന്നില്ല. വിലപറയാൻ ആവാത്ത ഏറ്റവും വിലപ്പെട്ട വസ്തുവും സമയമാണ് എന്ന് നമ്മുക്ക് നിസ്സംശയം പറയാൻ കഴിയും. വിലകൊടുത്തു വാങ്ങാൻ പറ്റാത്തതും വിലപറഞ്ഞു വിൽക്കാൻ പറ്റാത്തതും ആണ് സമയം. സമയത്തോടു സാമ്യപ്പെടുത്താൻ കഴിയുന്ന മറ്റൊരു അമൂല്യ വസ്തുവും ഇല്ല. അളന്നെടുക്കാൻ ആർക്കും കഴിയാത്തതാണ് സമയം. സമയത്തിന് ആരംഭവും അവസാനവും ഇല്ല. സമയം അതിക്രമിച്ചു എന്ന് നമ്മൾ ഒരിക്കലൂം പരിഭ്രമിക്കേണ്ടതില്ല. നല്ലകാര്യങ്ങൾ തുടങ്ങുന്നതിനു എല്ലാ സമയവും പര്യാപ്തമാണ്. ഏറ്റവും അടുത്ത നിമിഷം ഏറ്റവും നല്ല രീതിയിൽ നിങ്ങളുടെ സ്വപ്ങ്ങൾക്കു ചിറകുകൾ വരയ്ക്കുക. നല്ലൊരു തുടക്കം പകുതി ദൂരം യാത്ര ചെയ്തത് പോലെയാണ്.

സമയം എല്ലാത്തിനും മാറ്റം വരുത്തുന്നു. സമയത്തെ മാറ്റിമറിക്കാൻ ആർക്കും സാധ്യവുമല്ല. നിങ്ങളുടെ സമയം ഏറ്റവും നല്ല രീതിയിൽ പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. ഒത്തൊരുമയോടെയുള്ള പ്രവർത്തനങ്ങൾ സമയത്തിൻ്റെ മൂല്യം വർധിപ്പിക്കാൻ സഹായിക്കും. സമയത്തിനും സ്ഥലപരിമിതികൾക്കും അപ്പുറമുള്ള മനുഷ്യ കൂട്ടായ്മയാണ് സാമ്രസ്യം ലക്‌ഷ്യം വയ്ക്കുക.

എല്ലാവർക്കും സ്വാഗതം!

മനുഷ്യരെ തമ്മിൽ കൂട്ടിയിണക്കുന്ന കണ്ണികളായി നമ്മൾ മാറണം. നന്നായി സംസാരിക്കാൻ കഴിയുന്നവർ. മനുഷ്യരെ കൂട്ടിയിണക്കാൻ പ്രാപ്തിയുള്ളവർ. മറ്റുള്ളവരെക്കുറിച്ചു നല്ലതു പറഞ്ഞു ശീലം ഉള്ളവർ. സ്വരമാധുരിയും സ്വരഗാംഭീര്യവും ഉള്ളവർ. ചിത്രീകരണത്തിലും കഥാരചനയിലും പ്രാവീണ്യം ഉള്ളവർ. ഇങ്ങനെ മനുഷ്യപ്പറ്റുള്ള എല്ലാവർക്കും ഈ സംരംഭത്തിൽ പങ്കാളികൾ ആകാം.

വലിയൊരു അവസരമാണ് ഗ്ലോബൽ ടി വി നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. മൂന്നുപേരുടെയും അഞ്ചുപേരുടെയും മാധ്യമ സംഘങ്ങളായി നിങ്ങൾക്ക് ഏവർക്കും സാമരസ്യത്തിൽ പങ്കു ചേരാം. സ്വതന്ത്രമായി പ്രവർത്തിക്കുകയും ചെയ്യാം.

തുല്യനീതിയാണ് ഗ്ലോബൽ ടി വി യുടെ രീതി. ഒരുമിച്ചു പണിയെടുക്കുക. വിളവുകൾ തുല്യമായി വീതിച്ചെടുക്കുക.

സാമൂഹ്യ മാധ്യമങ്ങൾ സൗജന്യം എന്നുപറഞ്ഞു നമ്മളെ പറ്റിച്ച മിഥ്യാലോകത്തുനിന്നും നമ്മുക്ക് പുറത്തുവരാം. അവരുടെ സൗജന്യം കൃഷിയിടം പണിക്കാർക്ക് സൗജന്യം എന്ന് പറയുന്നതുപോലെയാണ്. പണിയെടുപ്പതു തൊഴിലാളിക്കും വിളവെടുപ്പ് മുതലാളിക്കും എന്നാണ് സാമൂഹ്യ മാധ്യമങ്ങൾ സൗജന്യം എന്ന രീതിയിൽ നമ്മളെ പറ്റിച്ചിരിക്കുന്നതു.

കാലാ പെറുക്കുന്ന കുറച്ചുപേരും പേരിനു കുറച്ചു ഇൻഫ്ലുവൻസർമാരും. ചേരുന്നതാണ് ഇവരുടെ ലോകം. വരുമാനത്തിൽ സിംഹഭാഗവും കമ്പനികളുടെ യജമാനൻമാരെ ഫോർബ്‌സ് മാഗസിനിൽ സമ്പന്നരുടെ മുൻനിരയിൽ പ്രതിഷ്ഠിക്കുന്നു. നമ്മുക്ക് വേണ്ടത് എല്ലാവരും വളരുന്ന എല്ലാവരും ഉടമകൾ ആകുന്ന സംരംഭങ്ങൾ ആണ്. ഒരു നവമാധ്യമ നവോഥാന പ്രസ്ഥാനമായി നമ്മുക്ക് മാറാൻ കഴിയണം. ആരും ആരുടെയും കീഴിലല്ല. എല്ലാവരും ഒരേ പ്രതലത്തിൽ ഒരേ തലത്തിൽ ഒത്തൊരുമയോടെ മുന്നോട്ട്.

കുഞ്ഞരുവികളും ചെറുനദികളും ചേർന്ന് നമ്മുക്ക് ഒരു മഹാസമുദ്രം തീർക്കാം. നമ്മുക്ക് സാമരസ്യത്തോടെ ഒഴുകാം. ഒഴുകികൊണ്ടേയിരിക്കാം. നമ്മുടെ സമൂഹം അതിർവരമ്പുകൾ ഇല്ലാത്തതും നമ്മുടെ മനസ്സുകൾ വിശാലവും ആകട്ടെ. ലോകം മുഴുവൻ നമ്മുടെ മാതൃക സ്വീകരിക്കുവാൻ മത്സരിക്കട്ടെ.


എഡിറ്റോറിയൽ…
ലോകത്തിലെ എല്ലാ പട്ടണങ്ങളിലും മലയാളികളുടെ സാന്നിധ്യം ഉണ്ട്. എല്ലാ പട്ടണങ്ങളിലും സാമരസ്യത്തിന്റെ പ്രവർത്തനങ്ങൾക്കായി മൂന്നുപേരുടെയും അഞ്ചുപേരുടെയും മാധ്യമ സംഘങ്ങൾ രൂപീകരിക്കാം


രണ്ടാം വായന
നമ്മുക്ക് നമ്മുടെ ഗ്രാമങ്ങളിൽ നിന്നും തുടങ്ങാം. നമ്മുക്ക് പുതിയൊരു മന്ത്രം ശീലമാക്കാം. “ഇരട്ടിവില പകുതി ചിലവിൽ” അതാകട്ടെ നമ്മുടെ പുതിയ വികസന മന്ത്രം.


മൂന്നാം വായന
മൂലധന ശേഖരണം വിഭവ സമാഹരണം മൂല്യ നിർണയം പരസ്പര പങ്കാളിത്ത തത്വങ്ങൾ


നാലാം വായന
മീഡിയ എന്ത്… എന്തിനു…


അഞ്ചാം വായന
നാല് ഘട്ടങ്ങളിൽ ഒരു സാമ്പത്തിക വിപ്ലവം. മണ്ണിനെയും മനുഷ്യരെയും ബഹുമാനിക്കുന്ന സാമാന്യ ജനതയുടെ കൂട്ടായ വിപ്ലവമാണിത്.

One thought on “സമയത്തിന്റെ വില അറിയുന്നവരും സമയത്തിന് വിലകല്പിക്കുന്നവരുമായ ഒരു പുതു തലമുറ പൊതുസമൂഹത്തിൽ ഉണർന്നുവരണം.

Leave a Reply

Your email address will not be published. Required fields are marked *