മീഡിയ എന്ത്… എന്തിനു…

Posted on: March 2, 2023

മാധ്യമ ധർമ്മം മാനിക്കപ്പെടുന്ന ഒരു സമൂഹം മാന്യമായ പത്രപ്രവർത്തനം അർഹിക്കുന്നു. അല്ലാത്തവർക്ക് അവർ അർഹിക്കുന്നത് കിട്ടുന്നു. ഇത് ലോകനീതിയാണ്.

മീഡിയം പലപ്പോഴും മീഡിയ ആയി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. യൂട്യൂബ് ഒരു മീഡിയം ആണ്. ടി വി സ്ക്രീൻ ഒരു മീഡിയം ആണ്. റേഡിയോ ഒരു മീഡിയം ആണ്. മീഡിയ ജനങ്ങളിൽ എത്തുന്നത് മീഡിയം വഴിയാണ്.

മീഡിയയുടെ നെടുംതൂൺ അതിൻ്റെ ലക്‌ഷ്യം തന്നെയാണ്. എന്തിനുവേണ്ടി ഞാൻ നിലകൊള്ളുന്നു എന്ന് ഓരോ എഡിറ്ററും വ്യക്തമാക്കണം. പണം ഉണ്ടാക്കുകയാണ് എൻ്റെ ലക്‌ഷ്യം എന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ അൽപ്പം മാറ്റിനിര്ത്തണം. സൗജന്യമായി പ്രവർത്തിക്കുകയാണ് എൻ്റെ ലക്‌ഷ്യം എന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ സംശയിക്കുക കൂടി ചെയ്യണം.

ഇതെന്താണ് ഇങ്ങനെ പറയുന്നത് എന്നാണ് നിങ്ങൾ സംശയിക്കുന്നതെങ്കിൽ കേട്ടോളൂ. പണം ഉണ്ടാക്കുകയല്ല എഡിറ്ററുടെ ലക്‌ഷ്യം. പണം പ്രവർത്തനങ്ങൾക്കുള്ള മൂലധനവും പ്രതിഫലവുമാണ്. ആർക്കും കടം വാങ്ങി പത്രപ്രവർത്തനം ചെയ്യാൻ സാധ്യമല്ല. അധിക നാൾ ആർക്കും അങ്ങനെ ചെയ്യാൻ കഴിയുകയുമില്ല.

പലതുള്ളി പെരുവെള്ളം എന്ന പോലെയാണ് എല്ലാ പ്രവർത്തനങ്ങൾക്കും പണം കണ്ടെത്തേണ്ടത്. മറ്റുള്ളവർക്ക് താത്പര്യമുള്ള വിഷയങ്ങൾ കണ്ടെത്തിവേണം പത്രപ്രവർത്തകർ മുന്നോട്ടുപോകാൻ. ആത്മഹത്യ പ്രവണതക്കെതിരെ ഗ്ലോബൽ ടി വി ഒരു കാമ്പയിൻ തുടങ്ങുകയാണ്. ഈ വിഷയത്തിൽ ധാരാളം പേർ സ്വയം മുന്നോട്ടുവരും എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. സമൂഹത്തിന്റെ മനഃസാക്ഷിയായി പത്രങ്ങൾ മാറണമെങ്കിൽ മനഃസാക്ഷിയുള്ളവർ പത്രരംഗത്തേക്ക് കടന്നുവരണം.

എത്രയോ വിഷയങ്ങൾ ജനകീയ ഇടപെടലുകൾ കാത്തിരിക്കുന്നുണ്ട്. ജനപങ്കാളിത്തമുണ്ടെങ്കിൽ മാത്രമേ പത്രങ്ങൾക്കും ചാനലുകൾക്കും ഇക്കാര്യങ്ങളിൽ എന്തെങ്കിലും ചെയ്യാൻ കഴിയൂ. അല്ലെങ്കിൽ ഇന്നുകാണുന്ന രാഷ്ട്രീയക്കാരന്റെ ചെരുപ്പ് നക്കുന്ന പത്രപ്രവർത്തനം കൊണ്ട് നമ്മൾ തൃപ്തിപ്പെടണം.

മികവുറ്റ പ്രവർത്തനങ്ങൾ കൊണ്ട് പത്രപ്രവർത്തകർ ധന സമ്പാദനം നടത്തണം. അതുകൊണ്ട് വേണം അവരുടെ ജീവിതം പച്ച പിടിക്കാൻ. പത്രപ്രവർത്തകനെ മറ്റു ക്രിയാത്മകമായ പ്രവർത്തിക്കുന്നവരെപ്പോലെ നമ്മൾ കാണണം. ജോലിക്കു കൂലി കൊടുക്കുന്ന സമൂഹം നല്ല പത്രപ്രവർത്തകരെ സൃഷ്ടിക്കും. സിനിമ നടന്മാരെക്കാൾ മികച്ച സേവനമാണ് അവരിൽ നിന്നും ഉണ്ടാകുക.

എഡിറ്റോറിയൽ…
ലോകത്തിലെ എല്ലാ പട്ടണങ്ങളിലും മലയാളികളുടെ സാന്നിധ്യം ഉണ്ട്. എല്ലാ പട്ടണങ്ങളിലും സാമരസ്യത്തിന്റെ പ്രവർത്തനങ്ങൾക്കായി മൂന്നുപേരുടെയും അഞ്ചുപേരുടെയും മാധ്യമ സംഘങ്ങൾ രൂപീകരിക്കാം


ഒന്നാം വായന
സമയത്തിന്റെ വില അറിയുന്നവരും സമയത്തിന് വിലകല്പിക്കുന്നവരുമായ ഒരു പുതു തലമുറ പൊതുസമൂഹത്തിൽ ഉണർന്നുവരണം.

രണ്ടാം വായന
നമ്മുക്ക് നമ്മുടെ ഗ്രാമങ്ങളിൽ നിന്നും തുടങ്ങാം. നമ്മുക്ക് പുതിയൊരു മന്ത്രം ശീലമാക്കാം. “ഇരട്ടിവില പകുതി ചിലവിൽ” അതാകട്ടെ നമ്മുടെ പുതിയ വികസന മന്ത്രം.


മൂന്നാം വായന
മൂലധന ശേഖരണം വിഭവ സമാഹരണം മൂല്യ നിർണയം പരസ്പര പങ്കാളിത്ത തത്വങ്ങൾ


അഞ്ചാം വായന
നാല് ഘട്ടങ്ങളിൽ ഒരു സാമ്പത്തിക വിപ്ലവം. മണ്ണിനെയും മനുഷ്യരെയും ബഹുമാനിക്കുന്ന സാമാന്യ ജനതയുടെ കൂട്ടായ വിപ്ലവമാണിത്.

Leave a Reply

Your email address will not be published. Required fields are marked *