പതിനാലാം രാവുദിച്ചത് മാനത്തോ
കല്ലായിക്കടവത്തോ
പനിനീരിന്‍ പൂ വിരിഞ്ഞത്
മുറ്റത്തോ – കണ്ണാടി കവിളത്തോ
തത്തമ്മ ചുണ്ടു ചുവന്നത്
തളിര്‍വെറ്റില തിന്നിട്ടോ
മാരനൊരാള്‍ തേനില്‍ മുക്കി
മണിമുത്തം തന്നിട്ടോ
പതിനാലാം അദ്ധ്യായം വായിച്ചപ്പോൾ എന്റെ ഹൃദയം നിറഞ്ഞുപോയി.
മനോജ് പള്ളുരുത്തി
ഇങ്ങനെ ലളിതമായി തന്റെ നേർക്ക് കണ്ണാടി തിരിച്ചു വയ്ക്കാൻ മറ്റാർക്കാണ് കഴിയുക. ഇത് കിഴക്കുദിച്ച നക്ഷത്രം തന്നെ. ഇത് നമ്മെ കൊണ്ടുപോകുന്നത് വിശാല ഹൃദയർ നടന്നുപോയ വഴികളിലൂടെ തന്നെ. ഓർമ്മകൾ സമ്മാനിച്ചു കടന്നു പോയവരും മറവിയിൽ അലിഞ്ഞില്ലാതായവരും നമ്മുക്ക് മാർഗ ദീപങ്ങളാകണം.
അതിമനോഹരമായ ഒരു കത്തീഡ്രലും വിപ്ലവകരമായ വിദ്യാഭ്യാസ ആതുര സേവന പ്രസ്ഥാനങ്ങൾക്കും ചുക്കാൻ പിടിച്ച അച്ഛൻ തന്റെ തന്നെ തിരിച്ചറിവിൽ നിന്നും എഴുതിയ വരികൾ ആണ് പതിനാലാം അധ്യായത്തിൽ നിറഞ്ഞു നിൽക്കുക.
ഏതു കൊമ്പത്തിരിക്കുന്നവനും ഒരുനാൾ താഴെ ഇറങ്ങണം എന്ന് അദ്ദേഹം തന്റെ അതിലളിതമായ ഭാഷയിൽ വ്യക്തമാക്കിയിരിക്കുന്നു.
എല്ലാത്തിനും ഒരു വക തിരിവുണ്ട്. അത്ഭുതങ്ങളും അടയാളങ്ങളും അന്ധമായ ആചാരങ്ങൾ ആയാൽ ആൾ ദൈവങ്ങൾ സമ്പന്നരാകും. പണിയെടുക്കാതെ അപരന്റെ അധ്വാനം ഭക്ഷിക്കുന്നവർ ഭിക്ഷക്കാരെക്കാൾ ഹീനമായ അവസ്ഥാവിശേഷത്തിലാണ് തങ്ങൾ എന്ന് തിരിച്ചറിയുമോ?
കൊറോണ പോലുള്ള അതി ഭീകര അവസ്ഥയിൽ പോലും ഉപചാരപ്പെടാത്ത സമ്പത്തു യഥാർഥ സമ്പത്ത് ആണോ?
നിരവധി ചോദ്യങ്ങൾ മനസ്സിലേക്ക് ഒഴുകിയെത്തുകയാണ്.
ജനങൾക്ക് തണൽ ആകുന്നില്ലെങ്കിൽ നാം എന്തിനു മരം വയ്ക്കണം. ദാനം വാങ്ങി നാം എന്തിനു ബിസിനസ് സ്ഥാപനങ്ങൾ ആരംഭിക്കണം. സാമ്രാജ്യങ്ങൾ തകർന്നതു പലപ്പോഴും അവരുടെ സമ്പത്തു ക്ഷയിച്ചതുകൊണ്ടല്ല. മൂല്യക്ഷതം സംഭവിക്കുമ്പോളാണ് ആചാര്യൻ ആഭാസൻ ആകുന്നതു. ഹൃദയത്തിലേക്ക് നോക്കുവാൻ പതിനാലാം അദ്ധ്യായം വലിയ പ്രേരണ ആകും.
ലളിത ജീവിതം ആണ് മുളമൂട്ടിൽ അച്ഛനെ ആദ്യ കാലം മുതൽ വ്യത്യസ്തനാക്കുന്നത്. അധികാര സ്ഥാനങ്ങളും ചിഹ്നങ്ങളും അച്ഛനെ ഒരിക്കലും ഭ്രമിപ്പിച്ചിട്ടില്ല. എത്രയോ വലിയ സ്ഥാനമാനങ്ങൾ അദ്ദേഹത്തിന് ലഭിക്കുമായിരുന്നൂ. പിശാചിനാൽ പരീക്ഷിക്കപ്പെട്ട യേശുക്രിസ്തുവിന്റെ ഉത്തരം തന്നെയാണ് ഇവിടെയും മുഴങ്ങി കേൾക്കുക. സാത്താനെ ദൂരെ പോകുക എനിക്കിനിയും ധാരാളം കാര്യങ്ങൾ ചെയ്യേണ്ടതായിട്ടുണ്ട്.
സ്വാർത്ഥരഹിതമായ ഒരു കൂട്ടായ്മ രൂപപ്പെട്ടുവരുമ്പോൾ കേരളം മഹാ സാമ്പത്തിക വിപ്ലവങ്ങൾക്ക് സാക്ഷ്യം വഹിക്കും.
ഓരോ തുള്ളി സ്നേഹവും ഓരോ സ്നേഹ തിരമാലയിലൂടെ നമ്മുടെ ഹൃദയങ്ങളെ സ്പർശിക്കട്ടെ.